വ്യാജ ചാരായം നിർമിക്കൽ തിരക്കഥാകൃത്തിന് പിന്നാലെ ബ്യൂട്ടീഷ്യൻ പിടിയിൽ

തിരുവനന്തപുരം: വ്യാജ ചാരായവുമായി യുവാവിനെ എക്സൈസ് പിടികൂടി.
വെള്ളറട മണത്തോട്ടം പ്ലാങ്കാല പൊറ്റയം വിള വീട്ടിൽ സിലോമണി മകൻ സുമേഷ് (33)നെയാണ് എക്സൈസ് ഇൻസ്പെക്ടർ അജീഷ്.എൽ.ആറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.മലയിൻകാവിൽ ഹായ് എന്ന പേരിൽ ബ്യൂട്ടി ഷോപ്പ് നടത്തി വരികയാണ് ഇയാൾ.
കൊറോണ രോഗബാധയെ തുടർന്ന് ബാറുകളും മദ്യശാലകളും അടച്ച സാഹചര്യത്തിൽ നവ മാധ്യമങ്ങളിൽ നിന്ന് കണ്ട വീഡിയോ മാതൃകയാക്കി വീട്ടിൽ വച്ച് ചാരായം വാറ്റുന്നതിനിടയിലാണ് ബ്യൂട്ടീഷ്യനെ അമരവിള എക്സൈസ് പിടികൂടിയത്.
ലോക്ക് ഡൗൺ സാഹചര്യത്തിൽ മദ്യം കിട്ടാതായതോടെ മദ്യപനായ പ്രതി ചാരായം വാറ്റുന്ന വീഡിയോ കണ്ട് വീട്ടിൽ കോട ഇട്ട് ചാരായം വാറ്റിയെടുത്ത് വീട്ടിൽ സൂക്ഷിച്ചിരിക്കെയാണ് അമരവിള എക്സൈസ് ഷാഡോ ടീമിൻ്റെ പിടിയിലായത്.
ഇയാളുടെ വീട്ടിലെ അടുക്കളയിൽ നിന്ന്
2 ലിറ്റർ ചാരായം, പ്രഷർകുക്കർ ഉൾപ്പെടയുള്ള വാറ്റുപകരണങ്ങൾ കണ്ടെടുത്തു .
റെയ്ഡിന് പ്രിവൻ്റീവ് ഓഫീസർ രതീഷ്.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.വിജേഷ്, എസ്.എസ്.അനീഷ്, യു.കെ.ലാൽകൃഷ്ണ, അനീഷ്. എന്നിവർ പങ്കെടുത്തു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.