സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേര് ദുബൈയില്‍ നിന്നും വന്നതും ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് വൈറസ് ബാധയുണ്ടായത്.

അതേസമയം രണ്ട് പേര്‍ രോഗമുക്തരായതായി ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാസര്‍കോട് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തരായത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

Comments are closed.