ഇന്‍ഡോറില്‍ ദേശീയ ശരാശരിയെക്കാള്‍ മൂന്ന് മടങ്ങായി മരണനിരക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

ദില്ലി: മധ്യപ്രദേശിലെ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ് ഇന്‍ഡോര്‍ നഗരത്തില്‍ ഒരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ദേശീയ ശരാശരിയെക്കാള്‍ മൂന്ന് മടങ്ങാണ് ഇന്‍ഡോറിലെ ഇപ്പോഴത്തെ മരണനിരക്ക്. എന്നാല്‍ മുപ്പതിനായിരം മലയാളികള്‍ ഇവിടെ താമസിക്കുന്നുവെന്നാണ് ഇന്‍ഡോര്‍ മലയാളി സമാജത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

തുടര്‍ന്ന് ഹോട്ട്‌സ്‌പോട്ടായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലവില്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ആദ്യഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചയാണ് ഇന്‍ഡോറിനെ വലിയ പ്രതിസന്ധിയിലാക്കിയതെന്ന് ഇവിടുത്തെ മലയാളികള്‍ പറയുന്നു. കൂടാതെ കര്‍ശനനിയന്ത്രണങ്ങളെ തുടര്‍ന്ന് ആവശ്യസാധനങ്ങളുടെ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതായും മലയാളികള്‍ വ്യക്തമാക്കുന്നു.

Comments are closed.