യുഎസില്‍ കോവിഡ് രോഗികളും മരണവും വര്‍ധിക്കുന്നതിനിടെ രാഷ്ടീയപ്പോരുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടന്‍ : യുഎസില്‍ കോവിഡ് രോഗികളും മരണവും വര്‍ധിക്കുന്നതിനിടെ ന്യൂയോര്‍ക്കിലെ ഉള്‍പ്പെടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരായ ഗവര്‍ണര്‍മാരുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് രൂക്ഷമായ ആരോപണങ്ങളുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.

സംസ്ഥാനങ്ങളിലെ ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി നീക്കുന്ന പ്രക്രിയ വേഗത്തിലാക്കാനും ബിസിനസുകളെല്ലാം എത്രയും പെട്ടന്നു പുനരാരംഭിക്കാനുമുള്ള ട്രംപിന്റെ ‘ലിബറേറ്റ്’ (മോചിപ്പിക്കൂ) ട്വീറ്റുകളാണ് പുതിയ വിവാദത്തിന് കാരണം. ഡെമോക്രാറ്റുകാരായ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന മിനസോട്ട, വെര്‍ജീനിയ, മിഷിഗന്‍ എന്നിവിടങ്ങളില്‍ ലോക്ഡൗണ്‍ അയവുകള്‍ക്കായി ആളുകള്‍ സംഘടിതമായി രംഗത്തിറങ്ങണമെന്നാണു പ്രസിഡന്റ് ആഹ്വാനം ചെയ്തത്.

ഇത്തരം പ്രതിഷേധ സമരങ്ങള്‍ പല സംസ്ഥാനങ്ങളിലും തുടങ്ങിയിട്ടുണ്ട്. അതേസമയം ആഭ്യന്തര കലാപമുണ്ടാക്കാനും നുണ പ്രചരിപ്പിക്കാനുമാണു ട്രംപിന്റെ ശ്രമമെന്നു വാഷിങ്ടന്‍ ഗവര്‍ണര്‍ ജേ ഇന്‍സ്ലീ ആരോപിക്കുകയാണ്.

Comments are closed.