Ultimate magazine theme for WordPress.

ഹിമാചലില്‍ കൊവിഡ് 19 രോഗം ഭേദമായ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു

ദില്ലി: ഹിമാചലില്‍ കൊവിഡ് 19 രോഗം ഭേദമായ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്. അതേസമയം, ദില്ലി കലാവതി സരണ്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണ് ദില്ലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ദില്ലിയില്‍ രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. രോഗലക്ഷണവുമായി ആശുപത്രിയില്‍ എത്തുന്ന എല്ലാവരെയും പരിശോധിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം നല്‍കും. സ്വയം തയ്യാറായി മുന്നോട്ട് വരുന്നവരെയും പരിശോധിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുന്നതാണ്.

Comments are closed.