Ultimate magazine theme for WordPress.

ഗ്രീന്‍ സോണിലായ കോട്ടയം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും

കോട്ടയം : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം ഗ്രീന്‍ സോണിലായ കോട്ടയം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. സര്‍ക്കാര്‍ ഓഫിസുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. ജില്ലയ്ക്കുള്ളില്‍ യാത്രയ്ക്ക് പാസും സത്യവാങ്മൂലവും ആവശ്യമില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ ജില്ലയില്‍ യാത്ര ചെയ്യാവുന്നതാണ്.

അതിനായി 2 ജില്ലകളിലും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. എന്നാല്‍ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. അയല്‍ ജില്ലകളില്‍ നിന്ന് കോട്ടയത്ത് എത്തുന്നവര്‍ താമസിച്ചു ജോലി ചെയ്യേണ്ടി വരും. ജില്ലയ്ക്കകത്തെ പൊലീസ് പരിശോധന കുറയ്ക്കും.

ഓട്ടോ, ടാക്സി ഓടാം. വാഹനങ്ങളില്‍ മാസ്‌കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. ഇളവുകള്‍ പരീക്ഷണാടിസ്ഥാനത്തിലാണെന്നും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങിയാല്‍ ഇവ വെട്ടിച്ചുരുക്കുന്നതും ആലോചിക്കുമെന്നു കലക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.

Comments are closed.