സിംഗപ്പൂരില്‍ കൊവിഡ് പടരുന്നു ; റിപ്പോര്‍ട്ട് ചെയ്ത 924 കേസുകളില്‍ 14 പേര്‍ മാത്രം സ്വദേശികള്‍

സിംഗപ്പൂരില്‍ ആശങ്ക പടര്‍ത്തി കൊവിഡ് പടരുന്നു. ഇന്ത്യക്കാരുള്‍പ്പെടെ വിദേശ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത 924 കേസുകളില്‍ 14 പേര്‍ മാത്രമാണ് സ്വദേശികള്‍. 3 ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ സിംഗപ്പൂരിലുള്ളപ്പോള്‍ ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും.

ഇത്തരം 13 കേന്ദ്രങ്ങളില്‍ ഐസലേഷന്‍ പ്രഖ്യാപിച്ചു. കേസുകളുടെയും ഉറവിടം കണ്ടെത്താനാവാത്തതിനാല്‍ രോഗം സമൂഹ വ്യാപനത്തിലേക്കു കടന്നെന്ന ആശങ്കയിലാണ് അധികൃതര്‍. അതേസമയം മരണസംഖ്യ കുറവാണെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ആറായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Comments are closed.