ആളുകളുടെ ദേഹത്ത് അണുനശീകരണി തളിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ആളുകളുടെ ദേഹത്തോ ആള്‍ക്കൂട്ടത്തിലേക്കോ അണുനശീകരണ ലായിനികള്‍ തളിക്കരുതെന്നും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് രോഗം മാറുമെന്ന് എവിടെയും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ കൈകളും മറ്റു പ്രതലങ്ങളും അണുമുക്തമാക്കാനാണ് അവിടെയെല്ലാം അണുനശീകരിണി (സാനിറ്റൈസര്‍) തളിക്കുന്നത്.

അതേസമയം വലിയ അളവില്‍ ദേഹത്ത് അണുനശീകരണി തളിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഫലമുള്ളതായി തെളിഞ്ഞിട്ടില്ലെന്നും കൂടാതെ അശാസ്ത്രീയമായി ഇത്തരം ലായനികള്‍ തളിക്കുന്നത് മാസസികമായും ശാരീരികമായും ആളുകളെ ബാധിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം ക്ലോറിന്‍, ഹൈപ്പോക്ലോറൈറ്റ് എന്നീ ലായനികളുടെ അമിത ഉപയോഗം മൂലം കണ്ണിന് തകരാറ്, തലകറക്കം, ചൊറിച്ചില്‍, ചര്‍മ്മത്തില്‍ അസ്വസ്ഥത, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുകയാണ്.

Comments are closed.