സ്പ്രിംഗ്ലര്‍ ഇടപാടില്‍ ഐടി വകുപ്പിന്റെ മാത്രം അനുമതി മതി ; നിയമവകുപ്പ് ഇടപെടേണ്ടതില്ലെന്ന് നിയമമമന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ ഐടി വകുപ്പിന്റെ മാത്രം അനുമതി മതിയെന്നും, ഇതില്‍ നിയമവകുപ്പ് ഇടപെടേണ്ടതില്ലെന്നും മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളില്‍ പ്രതികരിച്ച് നിയമമമന്ത്രി എ.കെ ബാലന്‍. തുടര്‍ന്ന് മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷ ശ്രമം. ഐടി വകുപ്പിനു ഉചിതമെന്നു തോന്നിയാല്‍ മാത്രം ഫയലുകള്‍ നിയമ വകുപ്പിന് കൈമാറിയാല്‍ മതി.

ഡാറ്റ ചോര്‍ച്ചയുണ്ടായാല്‍ ഉത്തരവാദി ഐടി സെക്രട്ടറി മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ഡാറ്റയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയാവുന്ന ഐടി വകുപ്പ് എന്ന നിലയില്‍ എല്ലാ സുരക്ഷയും സ്വീകരിച്ചുകൊണ്ടാണ് നടപടി സ്വീകരിച്ചത്. അതിനാല്‍ ഐടി വകുപ്പിന്റെ നടപടിയോട് ഒരു വിധത്തിലുള്ള വിയോജിപ്പും സര്‍ക്കാരിനില്ല. സുരക്ഷ സംബന്ധിച്ച് ആരോപണം ഉണ്ടായ ഉടന്‍ തന്നെ ഡാറ്റ സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡിറ്റിനെ ഏല്‍പ്പിച്ചതായും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

Comments are closed.