850 കിലോമീറ്റര്‍ സൈക്കിളില്‍ ഒരു യുവാവ് സ്വന്തം നാട്ടിലെത്തി

ലക്നൗ: ലുധിയാനയില്‍ 850 കിലോമീറ്റര്‍ സൈക്കിളില്‍ ഒരു യുവാവ് സ്വന്തം നാട്ടിലെത്തി. സോനുകുമാര്‍ എന്ന യുവാവാണ് 850 കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയത്. ഏപ്രില്‍ 15നാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ സൈക്കിളില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു.

മറ്റ് മൂന്നുസുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. അതേസമയം നാട്ടിലെത്താന്‍ ഒരാഴ്ചയോളമാണ് ഇയാളും സുഹൃത്തുക്കളും സൈക്കിള്‍ ചവിട്ടിയത്. എന്നാല്‍, ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ വച്ച് ഇവര്‍ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷം ക്വാറന്റൈനിലാക്കുകയായിരുന്നു.

Comments are closed.