ഇടുക്കിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തു ; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കി: ഇടുക്കിയിലെ സൂര്യനെല്ലിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിനെത്തുടര്‍ന്ന് യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചിന്നക്കനാല്‍ സ്വദേശി വിജയ് പ്രകാശാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലം ആയതിനാലും ഇയാളുടെ പക്കല്‍ രേഖകള്‍ ഇല്ലാത്തതിനാലുമാണ് വണ്ടി പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് ഇയാളെ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Comments are closed.