വാഹന പരിശോധനയ്ക്കിടെ പൊലീസും ബൈക്ക് യാത്രക്കാരനും തമ്മില്‍ സംഘര്‍ഷം

തിരുവല്ല: തിരുവല്ല നടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനും പൊലീസും തമ്മില്‍ സംഘര്‍ഷം. ബൈക്കിലെത്തിയ ഹക്കിം എന്ന യുവാവിനെ പൊലീസ് അടിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. തുടര്‍ന്ന് പാലീസുകാരനും ബൈക്ക് യാത്രികനും പരിക്കേറ്റു.

സംഘര്‍ഷത്തിനിടെ പൊലീസ് അടിച്ചതിനെ തുടര്‍ന്ന് നിലത്തുവീണാണ് ഹക്കിമിന് പരിക്കേറ്റത്. പരിക്കേറ്റ ഹക്കിമിനെ പാലാ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ പൊലീസ് നടപടിയെ ചോദ്യം ചെയ്ത് ഒരു സംഘമെത്തിയിരുന്നു. അതേസമയം വാക്കേറ്റത്തിനിടെ ഒരാള്‍ റോബി എന്ന പൊലീസുകാരനെ അടിക്കുകയായിരുന്നു. റോബിയെ പിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Comments are closed.