കരുമത്ത് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ട കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരുമത്ത് വഴിയരികില്‍ പൊലീസ് റൈഫിളിലെ വെടിയുണ്ട ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വെടിയുണ്ട കണ്ടെത്തിയ കാര്യം നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം ഉപയോഗിച്ച വെടിയുണ്ട അല്ലെന്നും വെടിയുണ്ട എങ്ങനെ എത്തിയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാകും അന്വേഷണം നടക്കുന്നത്.

Comments are closed.