Ultimate magazine theme for WordPress.

കൊവിഡ് ബാധ : ചികിത്സയിലായിരുന്ന നടി സോആ മൊറാനി ആശുപത്രി വിട്ടു

മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നടി സോആ മൊറാനി രോഗമുക്തയായി. തുടര്‍ന്ന് താന്‍ നേരിട്ട രോഗ ലക്ഷണങ്ങളും ആശുപത്രിയും ഭരണകൂടവും തന്നെ എത്രമാതം പരിചരിച്ചുവെന്നതും വീട്ടില്‍ തിരിച്ചെത്തിയ സോആ പങ്കുവച്ചു.

”പനിയും ക്ഷീണവുമായാണ് തുടങ്ങിയത്. ആദ്യത്തെ മൂന്ന് നാല് ദിവസം ഞാന്‍ ഒന്നും കാര്യമാക്കിയില്ല. പക്ഷേ ചുമയും നെഞ്ചില്‍ അണുബാധയും തുടങ്ങിയതോടെ കാര്യം ഗുരുതരമായി. ഒരു സാധാരണ പനിയായി എനിക്ക് തോന്നിയില്ല. ഞാന്‍ ഡോക്ടറെ സമീപിച്ചു. ഞങ്ങള്‍ എല്ലാവരും പേടിച്ചിരുന്നു. പ്രത്യേകിച്ച് മാതാപിതാക്കള്‍. ഇത് മറ്റെന്തെങ്കിലും പകര്‍ച്ച പനിയാകുമെന്ന് സമാധാനിച്ചിരിക്കുകയായിരുന്നു അവര്‍. ആശുപത്രിയില്‍ ഞാന്‍ സുരക്ഷിതയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു അവര്‍ എന്താണ് ചെയ്യുന്നതെന്ന്.” – സോആ പറയുന്നു.

എന്നാല്‍ പിന്നാലെ സോആയുടെ പിതാവും ബോളിവുഡ് നിര്‍മ്മാതാവുമായ കരിം മൊറാനിക്കും സഹോദരി ഷാസയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments are closed.