തുര്‍ക്മെനിസ്ഥാനില്‍ ഫുട്‌ബോള്‍ സീസണ്‍ ഇന്ന് പുനരാരംഭിക്കും

അഷ്ഗാബാദ്: ലോകത്ത് കൊവിഡ് 19 ആശങ്കകള്‍ക്കിടയിലും ഇതുവരെ ഒരു കൊവിഡ് കേസുപോലും സ്ഥിരീകരിക്കാത്ത തുര്‍ക്മെനിസ്ഥാനില്‍ ഫുട്‌ബോള്‍ സീസണ്‍ ഇന്ന് പുനരാരംഭിക്കും. എട്ട് ടീമുകള്‍ അണിനിരക്കുന്ന ലീഗ് മാര്‍ച്ച് മാസത്തിലാണ് നിര്‍ത്തിവച്ചത്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ കാണികള്‍ ഒത്തുകൂടുന്നതില്‍ ആശങ്കയില്ല എന്നാണ് ഫുട്‌ബോള്‍ ആരാധകരില്‍ ഒരാളുടെ പ്രതികരണം എന്നാണ് വിവരം.

അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യമന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കൊവിഡ് സമയത്ത് പ്രമുഖ ലീഗുകളെല്ലാം നിര്‍ത്തിയശേഷം താജിക്കിസ്ഥാനിലും ബെലാറസിലുമാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നത്. താജിക്കിസ്ഥാന്‍ സൂപ്പര്‍ കപ്പ് ഫൈനല്‍ ഈമാസം ആദ്യമായിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം.

Comments are closed.