റിയല്‍മി എക്‌സ് 2 ന്റെ പിന്‍ഗാമി റിയല്‍മി എക്‌സ് 3 സൂപ്പര്‍ സൂം എഡിഷന് 30,000 രൂപയില്‍ താഴെ വില

റിയൽ‌മിയുടെ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണായ റിയൽ‌മി എക്സ് 3 സൂപ്പർ സൂം എഡിഷന് 30,000 രൂപയിൽ താഴെയായിരിക്കും വിലയെന്ന് റിപ്പോർട്ട്. റിയൽ‌മി എക്സ് 2 ന്റെ പിൻ‌ഗാമിയായി പുറത്തിറങ്ങുന്ന എക്സ് 3 സൂപ്പർ സൂം എഡിഷനിൽ 5 ജി സപ്പോർട്ടും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കളോട് ഫീഡ്ബാക്ക് ചോദിച്ചുകൊണ്ടുള്ള ഒരു പോസ്റ്റിലാണ് റിയൽമി വരാനിരിക്കുന്ന സ്മാർട്ട്ഫോണിന്റെ വിലയെ കുറിച്ചുള്ള സൂചനകൾ നൽകിയത്.

റിയൽ‌മെ എക്സ് 3 സൂപ്പർ‌സൂം എഡിഷൻ 20,000 മുതൽ 30,000 രൂപ വരെയുള്ള വില വിഭാഗത്തിലായിരിക്കും പുറത്തിറക്കുക. ഈ വില നിലവാരത്തിൽ പുറത്തിറങ്ങുന്ന ഫോണിന് 60Hz റിഫ്രെഷ് റേറ്റ് ഉള്ള OLED ഡിസ്പ്ലേ ആണോ 120Hz റിഫ്രെഷ് റേറ്റ് ഉള്ള എൽസിഡി ഡിസ്പ്ലേ ആണോ നൽകേണ്ടതെന്ന് റിയൽമി നടത്തിയ ഓൺലൈൻ സർവ്വേയിൽ ഉപയോക്താക്കളോട് ചോദിച്ചു.

റിയൽമി എക്സ് 3 സൂപ്പർ‌സൂം എഡിഷൻ ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 സീരീസ് ചിപ്‌സെറ്റുമായിട്ടായിരിക്കും പുറത്തിറങ്ങുക. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഡിവൈസ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855+ പ്രോസസ്സറിന്റെ കരുത്തോടെയായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ആർ‌എം‌എക്സ് 2086 മോഡൽ നമ്പറിനൊപ്പം എൻ‌ബി‌ടി‌സി, ഇ‌ഇ‌സി, ബി‌ഐ‌എസ് എന്നിവ വഴി ഡിവൈസിന് സർ‌ട്ടിഫിക്കേഷൻ‌ ലഭിച്ചിട്ടുണ്ട്.

എൻ‌ബി‌ടി‌സി ഡാറ്റാബേസ് അനുസരിച്ച്, ജി‌എസ്‌എം, ഡബ്ല്യുസി‌ഡി‌എം‌എ, എൽ‌ടിഇ നെറ്റ്‌വർക്ക് എന്നിവയ്ക്കുള്ള സപ്പോട്ടുമായിട്ടാണ് റിയൽ‌മി എക്സ് 3 സൂപ്പർ സൂം എഡിഷൻ പുറത്തിറങ്ങുക. 5 ജി കണക്റ്റിവിറ്റി സപ്പോർട്ട് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് ഡിവൈസിന്റെ ഹാർഡ്‌വെയറിനെക്കുറിച്ചാണ് കൂടുതൽ വിവരങ്ങൾ നൽകിയത്.

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയിട്ടുള്ള റിയൽ‌മി യുഐ ഓപ്പറേറ്റിങ് സിസ്റ്റവുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക. 1.78GHz ബേസ് ഫ്രീക്വൻസിയുള്ള ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ നിന്നും വ്യക്തമാകുന്നത്.

ഡിസ്പ്ലേ, ക്യാമറ, ബാറ്ററി തുടങ്ങിയ പ്രാഥമിക സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഉയർന്ന റിഫ്രെഷ് റേറ്റുള്ള ഒരു എൽ‌സി‌ഡി പാനലായിരിക്കുമോ അതോ സ്റ്റാൻ‌ഡേർഡ് 60 ഹെർട്സ് റിഫ്രെഷ് റേറ്റുള്ള ഒ‌എൽ‌ഇഡി പാനൽ ആയിരിക്കുമോ ഈ ഡിവൈസിൽ റിയൽമി ഉപയോഗിക്കുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

Comments are closed.