ബൈക്ക് പൊലീസ് പിടിച്ചെടുത്തതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ചിന്നക്കനാല്‍ സ്വദേശി മരിച്ചു

തൊടുപുഴ: ബൈക്ക് പൊലീസ് പിടിച്ചെടുത്തതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ചിന്നക്കനാല്‍ സ്വദേശി മരിച്ചു. പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് വിജയ പ്രകാശാണ് മരിച്ചത്. ആത്മഹത്യാശ്രമത്തിനിടെ വിജയപ്രകാശിന് ശരീരത്തില്‍ 75 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അതേസമയം കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബിയില്‍ ഉള്‍പ്പെട്ട അഞ്ച് ജില്ലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ ഇളവുകളില്‍ തുടരുന്ന അവ്യക്തത ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ഇന്നലെ വൈകുന്നേരം പൊലീസ് മേധാവി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗ്രീന്‍ സോണില്‍പ്പെട്ട കോട്ടയം ഇടുക്കി ജില്ലകളിലും , ഓറഞ്ച് ബിയില്‍ പ്പെട്ട 5 ജില്ലകളിലും ഇളവുകള്‍ എന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഡിജിപിയുടെ വാര്‍ത്താക്കുറിപ്പിന് പിന്നാലെ ഇരു ജില്ലകളിലെയും കളക്ടമാര്‍ അറിയിച്ചത് ഇന്ന് ശുചീകരണം മാത്രമാണെന്നും ഇളവുകള്‍ നാളെ മുതലെന്നുമാണ്.

Comments are closed.