തമിഴ്‌നാട്ടിലെ തെങ്കാശി തിരുനല്‍വേലി എന്നിവിടങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തെങ്കാശി തിരുനല്‍വേലി എന്നിവിടങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയതോടെ കേരളത്തിന്റെ കിഴക്കന്‍ വനമേഖലയില്‍ വനംവകുപ്പിന്റെ നിരിക്ഷണം ശക്തമാക്കി. എന്നാല്‍ തമിഴ്‌നാടിന്റെ അതിര്‍ത്തിയിലുള്ള റയില്‍വേ തുരങ്കം വഴി ആളുകളെ കേരളത്തിലേക്ക് കടത്തുന്നതിനാല്‍ കേരളത്തിലേക്ക് വനത്തിലൂടെ കടക്കാന്‍ കഴിയുന്ന വഴികള്‍ അടച്ച് നിരീക്ഷണം ശക്തിപ്പെടുത്തി.

തുടര്‍ന്ന് കോട്ടവാസല്‍ ആര്യങ്കാവ് എന്നിവിടങ്ങളിലെ വനമേഖല തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന റയില്‍പാത കടന്ന് പോകുന്ന വന പ്രദേശങ്ങള്‍ ഉള്‍പ്പടെ പ്രത്യേക മേഖലകളാക്കിയാണ് നിരിക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റയില്‍വേ ട്രാക്കുകള്‍ കടന്നുപോകുന്ന വനമേഖലയിലെ തുരങ്കങ്ങള്‍ വഴികേരളത്തില്‍ കടക്കാന്‍ ശ്രമിച്ച് തമിഴ്‌നാട് സ്വദേശികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു.

അതിനാല്‍ തുരങ്കങ്ങളില്‍ വനപാലകരുടെ പ്രത്യേക സംഘം 24 മണിക്കൂര്‍ സമയവും നിരീക്ഷണം തുടരുകയാണ്. എന്നാല്‍ വന്‍ തുക കൈപറ്റി കേരളത്തിലേക്ക് ആളുകളെ കടത്തിവിടുന്ന സംഘങ്ങളെ കുറിച്ച് പൊലീസിനും വനം വകുപ്പിനും വിവരം ലഭിച്ചിടുണ്ട്.

Comments are closed.