Ultimate magazine theme for WordPress.

ലോകത്ത് കൊവിഡ് ബാധിതതരുടെ എണ്ണം 24 ലക്ഷം കടന്നു ; അമേരിക്കയില്‍ മരണം നാല്‍പതിനായിരം പിന്നിട്ടു

ലണ്ടന്‍: ലോകത്ത് കൊവിഡ് ബാധിതതരുടെ എണ്ണം 24 ലക്ഷം പിന്നിടുമ്പോള്‍ അമേരിക്കയില്‍ മരണം നാല്‍പതിനായിരം കടന്നു. രോഗികകളുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടു. അതേസമയം ലോക്ഡൗണ്‍ പിന്‍വലിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ രംഗത്തെത്തി. രോഗ നിര്‍ണയ മാര്‍ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാതെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും ഗവര്‍ണര്‍മാര്‍ വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ക്കും കായിക മത്സരങ്ങള്‍ നടത്തുന്നതിനും ആണ് പ്രധാനമായും ദക്ഷിണ കൊറിയ ഇളവുകള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ കൊവിഡ് കൂടുതല്‍ ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണ നിരക്ക് കുറയുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്ന് ബ്രിട്ടന്‍ പറയുന്നു. അതേസമയം ഫ്രാന്‍സില്‍ 19000 പേര്‍ മരിച്ചു.

ഇവിടെ കൊവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ കണ്ട് തുടങ്ങിയെന്ന് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ് പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി നഴ്‌സിംഗ് ഹോമുകളില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കുന്നതാണ്. ടെഹ്‌റാന്‍ ഭാഗികമായി തുറന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പുറത്തു വിട്ട തടവുകാര്‍ക്ക് ഇറാന്‍ ഒരു മാസം കൂടി അവധി നീട്ടി നല്‍കി. അപകട സാധ്യത കുറഞ്ഞ ബിസിനസുകളും, ഫാക്ടറികളും വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കി.

പക്ഷെ അല്‍ജീരിയ , മൊറോക്കോ, ക്രൊയേഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ലോക്ഡൗണ്‍ നീട്ടി. നൈജീരിയന്‍ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് കൊവിഡ് ബാധിച്ച് മരിച്ചു. ബ്രസീലിന് ശേഷം കൊവിഡ് കൂടുതല്‍ ബാധിച്ചത് പെറുവിനെയാണ്. ഇതുവരെ 15000ത്തിലധികം പേര്‍ക്കാണ് പെറുവില്‍ കൊവിഡ് സ്ഥിരീകരിച്ചു. 500 ലധികം പേര്‍ മരിച്ചു. പോളണ്ടില്‍ 24 മണിക്കൂറിനിടെ 545 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ശന മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് റമദാന്‍ നാളില്‍ പള്ളികളില്‍ ആരാധന നടത്താന്‍ പാകിസ്ഥാന്‍ അനുമതി നല്‍കി.

Comments are closed.