Ultimate magazine theme for WordPress.

രാജ്യത്ത് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ ഉപാധികളോടെ ലോക്ക് ഡൗണ്‍ ഇളവ് അനുവദിച്ചു

ദില്ലി: രാജ്യത്ത് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ ഉപാധികളോടെ ലോക്ക് ഡൗണ്‍ ഇളവ് അനുവദിച്ചു. ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങള്‍ക്കും കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമില്ല. അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച് പ്ലാന്റേഷന്‍ ജോലികളും പുനരാരംഭിക്കാവുന്നതാണ്.

തുടര്‍ന്ന് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളും ഇളവുകളില്‍ വരും. സാമൂഹിക അകലം പാലിച്ചും, മാസ്‌കുകള്‍ ധരിച്ചും തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കാം. ചരക്ക് നീക്കം സുഗമമാക്കാം. വാണിജ്യ,വ്യവസായ സംരഭങ്ങള്‍ പുനരാരംഭിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാം.നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓഫീസുകളും തുറക്കാവുന്നതാണ്.

എന്നാല്‍ വിമാന സര്‍വീസുകള്‍ക്ക് അനുമതിയില്ല. ട്രെയിന്‍, ബസ് സര്‍വീസുകളും പാടില്ല. ചികിത്സ ആവശ്യങ്ങള്‍ക്കല്ലാതെ അന്തര്‍സംസ്ഥാന, അന്തര്‍ ജില്ല യാത്രകള്‍ക്ക് അനുമതിയില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, കോച്ചിംഗ് സെന്ററുകളും അടഞ്ഞുകിടക്കും. ഓണ്‍ലൈന്‍ വ്യാപാരം അനുവദിക്കില്ല. സിനിമ ശാലകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതിയില്ല. രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങളടക്കം ഒരു കൂടിച്ചേരലും അനുവദിക്കില്ല. എന്നാല്‍ കല്യാണം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് പരമാവധി 20 പേരേ പങ്കെടുക്കാന്‍ കഴിയുള്ളു.

Comments are closed.