കൊവിഡ് ലോക്ക് ഡൗണില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ അനുവദിച്ചു

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബിയില്‍ ഉള്‍പ്പെട്ട അഞ്ച് ജില്ലകളിലുമായി ഏഴ് ജില്ലകളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ അനുവദിച്ചു. അതേസമയം ഗ്രീന്‍ സോണില്‍പ്പെട്ട കോട്ടയത്തും ഇടുക്കിയിലും ഇന്ന് മുതല്‍ ഇളവെന്നാണ് പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.

എന്നാല്‍ ഇരു ജില്ലകളിലെയും കളക്ടമാര്‍ അറിയിച്ചത് ഇന്ന് ശുചീകരണം മാത്രമാണെന്നും ഇളവുകള്‍ നാളെ മുതലെന്നുമാണ്. തുടര്‍ന്ന് നാളെ മുതലുള്ള ഇളവുകളില്‍ ഹോട്ടലുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കാമെന്നും ഓട്ടോറിക്ഷകള്‍ക്ക് അനുമതിയുണ്ടെന്നും രാത്രി ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ ഓട്ടോ, ടാക്‌സി എന്നിവയ്ക്ക അനുമതിയില്ലെന്നും കളക്ടര്‍മാര്‍ അറിയിച്ചു. അതേസമയം നേരത്തെ ഇളവുകള്‍ നല്‍കിയ കടകള്‍ മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Comments are closed.