ലോക്ക്ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങൾ കേരളം ലംഘിച്ചതായി കേന്ദ്രം; ഗുരുതരമായ വീഴ്ച്ച

 

ന്യൂഡൽഹി: കേരളം ലോക്ക്ഡൗൺ ചട്ടങ്ങളിൽ വെള്ളം ചേർത്തതായി കേന്ദ്രസർക്കാർ.
ഇതുസംബന്ധിച്ച് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയോട് കേന്ദ്രസർക്കാർ വിശദീകരണം ചോദിച്ച് കത്ത് നൽകി .
കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം നാളെ മുതലാണ് ഇളവുകൾ നൽകേണ്ടത്.

ലോക്ക്ഡൗണിന് ശേഷം പൊതു ജനങ്ങൾ കൂട്ടമായി പോകാൻ സാധ്യതയുള്ള
ബാർബർ ഷോപ്പുകൾ, ഹോട്ടലുകൾ, പുസ്തകശാലകൾ, വർക്ക് ഷോപ്പുകൾ എന്നിവ സംസ്ഥാനത്ത് തുറന്നത് മർഗ്ഗനിര്ദേശങ്ങൾ പാലിക്കാതെയാണെന്ന് കേന്ദ്രം.
കൂടാതെ ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ സഞ്ചരിക്കുന്നത്, കാറുകളിൽ ഡ്രൈവറെ കൂടാതെ രണ്ടു യാത്രക്കാർ സഞ്ചരിക്കുന്നത്
ചെറുകിടവ്യവസായങ്ങൾ,പുസ്തകശാലകൾ
ബസയാത്രക്ക് അനുമതി, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കൽ തുടങ്ങിയവക്ക് അനുമതി നല്‍കിയതും കേന്ദ്ര നിര്‍ദ്ദേശത്തില്‍ വെള്ളം ചേര്‍ത്ത് കൊണ്ടാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ചിഫ് സെക്രെട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി . കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരമൊരു ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ കേന്ദ്ര നിർദേശങ്ങൾ പാലിച്ച് കൊണ്ടാണ് അനുമതികൾ നൽകിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇളവുകളിൽ പാളിച്ചകൾ പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ അയച്ച കത്തിൽ സംസ്ഥാനം ഇന്ന് തന്നെ നിലപാട് അറിയിക്കും.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.