അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,997 മരണം ; ഇതുവരെ 40,661 പേര്‍ മരണമടഞ്ഞു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,997 മരണം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഐകെ ഇതുവരെ 40,661 പേര്‍ മരണമടഞ്ഞു. ഇതില്‍ 14,451 പേര്‍ മരിച്ചതും ന്യൂയോര്‍ക്ക് സിറ്റിയിലാണ്. അതേസമയം തൊട്ട് മുമ്പുള്ള ദിവസത്തെ കണക്കുകള്‍ പ്രകാരം 1,891 ആയിരുന്നു മരണം. അത് വീണ്ടും ഞായറാഴ്ചത്തെ കണക്കുകളില്‍ ഉയര്‍ന്നിരിക്കുകയാണ്.

ജോണ്‍ ഹോപ്കിന്‍സ് കണക്കുകളില്‍ ബുധനാഴ്ച 2,500 പേരാണ് യുഎസില്‍ മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ ഇതുവരെ 5.4% മാത്രമാണ് മരണനിരക്ക്. എന്നാല്‍ ബെല്‍ജിയത്തില്‍ മരണനിരക്ക 14.8% മാണ്. യു.കെ 13.3%, ഇറ്റലി-13.2%, ഫ്രാന്‍സ് 12.8%, നെതര്‍ലന്‍ഡ്സ്-11.3%, സ്പെയിന്‍-10.3%, ഇറാന്‍ 6.2% എന്നിങ്ങനെയാണ്.

Comments are closed.