ലോക്ക്ഡൗണ്‍ ലംഘനം : കൊല്ലം ഡിസിഡി പ്രസിഡന്റ് ബിന്ദുകൃഷ്ണ അറസ്റ്റിലായി

കൊല്ലം: കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്‍കാന്‍ എത്തിയ ഡിസിഡി പ്രസിഡന്റ് ബിന്ദുകൃഷ്ണ ലോക്ക്ഡൗണ്‍ ലംഘനത്തിന് അറസ്റ്റിലായി.

ലോക്ക്ഡൗണ്‍ നിയമപ്രകാരം അഞ്ചുപേരില്‍ കൂടുതല്‍ പേര്‍ കൂടിച്ചേരരുതെന്ന നിര്‍ദേശം ലംഘിച്ച് നിവേദനം നല്‍കാന്‍ കൂട്ടമായി എത്തിയതിനായിരുന്നു അറസ്റ്റ് ചെയ്തത്. അതേസമയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി സൈക്കിളിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

Comments are closed.