ഗോവ കൊറോണ മുക്തമാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ; പുതുതായി രോഗികളില്ല
പനജി: ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴാമത്തെ രോഗിയുടെ പരിശോധനാ ഫലവും നെഗറ്റീവായതോടെ ഗോവ കൊറോണ മുക്തമാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഏപ്രില്‍ മൂന്നിനു ശേഷം പുതുതായി ഒരാള്‍ക്കു പോലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവസാന രോഗിയുടെയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തനിക്ക് ഇത് അത്യന്തം സന്തോഷം നല്‍കുന്നതാണ്.
സംസ്ഥാനത്ത് നിലവില്‍ ഒരു കൊവിഡ് രോഗി പോലുമില്ലെന്നും മുഖ്യമന്ത്രി പറയുകയാണ്. കൂടാതെ കൊവിഡ് 19 ആശുപത്രികളിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും താന്‍ അഭിനന്ദിക്കുന്നു. ആറാമത്തെ രോഗി ഒരു വിദേശിയാണ്. അദ്ദേഹത്തെ ക്വാറന്റൈനില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്. ഏഴാമത്തെയാള്‍ രോഗമുക്തിയായി. ഗോവ പോലീസിന്റെയും സര്‍വേ സംഘത്തിന്റെയും പ്രവര്‍ത്തനവും പ്രശംസ അര്‍ഹിക്കുന്നു. അവരുടെ പ്രവര്‍ത്തനഫലമായി കൂടിയാണ് ഗോവ ‘സീമറാ കൊവിഡ് 19’ സംസ്ഥാനമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments are closed.