Ultimate magazine theme for WordPress.

വിശേഷങ്ങള്‍ അന്വേഷിക്കാന്‍ മമ്മൂട്ടി വിളിച്ചതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ ആലപ്പി അഷറഫ്

കൊവിഡ് ലോക്ഡൗണില്‍ വിശേഷങ്ങള്‍ അന്വേഷിക്കാന്‍ മമ്മൂട്ടി വിളിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്.

ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സ്‌നേഹത്തിന്റെ മഞ്ഞുതുള്ളി

കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോള്‍ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു , പഴയ സൗഹൃദത്തിന്റെ കുളിര്‍മയില്‍ നിന്നും അവിചാരിതമായി ഒരു മിസ്‌കാള്‍ ശ്രദ്ധയില്‍പ്പെട്ടു. മമ്മൂട്ടിയുടെതാ.. By mistake പറ്റിയതായിരിക്കും എന്നു വിചാരിച്ചപ്പോള്‍ അതാ വീണ്ടും എത്തി വിളി , സാക്ഷാല്‍ മമ്മൂട്ടി , അതെ.. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാന്‍. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖികരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..?. എല്ലാത്തിനും നന്ദി പറഞ്ഞപ്പോള്‍ .. പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു . ഇത് എന്റെ പ്രിയപ്പെട്ട FB സുഹൃത്ത് ക്കളോട് പങ്കുവെക്കാന്‍ കാരണം. എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്‌നേഹവും ഇല്ലങ്കില്‍ അയാള്‍ ഒരു തികഞ്ഞ പരാജയമായിരിക്കും. ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യസ്‌നേഹിയായിരിക്കും. അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മൂട്ടി.

Comments are closed.