കുട്ടിക്കാലത്തെ അഹാന കൃഷ്ണകുമാറിന്റെ ഫോട്ടോയുമായി സിന്ധു കൃഷ്ണകുമാര്‍
മലയാളത്തിന്റെ പ്രിയ നടിയായ അഹാന കൃഷ്ണകുമാറിന്റെ കുട്ടിക്കാലത്തെ ഫോട്ടോയുമായി സിന്ധു കൃഷ്ണകുമാര്‍. അഹാന കൃഷ്ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ അമ്മയ്ക്ക് ഒപ്പമുള്ള അഹാന കൃഷ്ണകുമാറിന്റെ ഫോട്ടോയാണ് സിന്ധു കൃഷ്ണകുമാര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
നാല് പെണ്മക്കള് അടങ്ങുന്നതാണ് സിന്ധു കൃഷ്ണകുമാര്‍- കൃഷ്ണകുമാര്‍ ദമ്പതിമാര്‍ക്കുള്ളത്. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നീ പെണ്മക്കള്. ഇവരുടെ കുസൃതികളും ഓര്‍മ്മകളും കൃഷ്ണകുമാറും സിന്ധു കൃഷ്ണകുമാറും ഷെയര്‍ ചെയ്യാറുണ്ട്. പെണ്മക്കളോടുള്ള കൃഷ്ണകുമാറിന്റെ കരുതലും വാത്സല്യവും പ്രേക്ഷകര്‍ക്ക് പരിചിതമാണ്.
Comments are closed.