Ultimate magazine theme for WordPress.

ടി20 ലോകകപ്പ് : ഓഗസ്റ്റില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ട്

ദുബായ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ സെപ്റ്റംബര്‍ 30വരെ അതിര്‍ത്തികളെല്ലാം അടച്ചിരിക്കുന്നതിനല്‍ ഒക്ടോബറിലും നവംബറിലുമായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി ഓഗസ്റ്റില്‍ മാത്രമെ അന്തിമ തീരുമാനമെടുക്കൂവെന്ന് റിപ്പോര്‍ട്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മോശമാണ്. എന്നാല്‍ ഭാവിയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടുകൂടാ എന്നില്ല. അങ്ങനെവന്നാല്‍, ഇപ്പോഴെ ടൂര്‍ണമെന്റ് മാറ്റിവെക്കുന്നതായി പ്രഖ്യാപിക്കുന്നത് വലിയ തിരിച്ചടിയാവും. അതിനാല്‍ ഓഗസ്റ്റ് അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാമെന്നാണ് ഐസിസി കരതുന്നതെന്നം പ്രതിനിധി അറിയിച്ചു.

നിലവിലെ സാഹചര്യമനുസരിച്ച് ലോകകപ്പ് മുന്‍നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ലോകകപ്പ്. എന്നാല്‍ 2021ല്‍ ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നുണ്ട്. അതിനാല്‍ ഈ വര്‍ഷം തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ഐസിസി ആലോചിക്കുന്നത്.

Comments are closed.