സ്പ്രിംക്ലര്‍ വിവാദം : നിഷ്പക്ഷ അന്വേഷണം വേണമെന്ന് പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്ത്
കോഴിക്കോട്: സ്പ്രിംക്ലര്‍ വിവാദത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടിയുമായി രംഗത്തെത്തി.
മഹാമാരിയുടെ മറവില്‍ മലയാളിയുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റതില്‍ പ്രതിഷേധിച്ച് ‘സ്പ്രിംക്ലര്‍ അഴിമതി അന്വേഷിക്കുക’, ‘ഒറ്റുകാരന് പിണറായി വിജയന് രാജി വെക്കുക’ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നട്ടുച്ച പന്തം’ എന്ന പേരിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് അഞ്ചുപേര്‍ ചേര്‍ന്ന് പന്തവും പ്ലക്കാര്‍ഡുകളുമായാണ് യൂത്ത് ലീഗ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
Comments are closed.