ഓപ്പോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഓപ്പോ എ12 പുറത്തിറക്കി

ഓപ്പോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഓപ്പോ എ12 പുറത്തിറക്കി. ഓപ്പോ എ12ന്റെ ഡിസൈൻ പരിശോധിക്കുകയാണെങ്കിൽ കമ്പനിയുടെ മറ്റ് മറ്റ് നിരവധി സ്മാർട്ട്‌ഫോണുകളിൽ ഉള്ളത് പോലെ ഈ സ്മാർട്ട്ഫോണിലും ഡയമണ്ട് കട്ട് റിയർ ഡിസൈനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സെൽഫി ക്യാമറ സെൻസർ ഘടിപ്പിക്കുന്നതിനായി കമ്പനി ഈ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് ഒരു വാട്ടർ ഡ്രോപ്പ് നോച്ച് നൽകിയിട്ടുണ്ട്. വശങ്ങളിലും മുകളിലുമുള്ള ബെസലുകൾ നേർത്തതാണ്.

6.20 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, 1520 x 720 പിക്‌സൽ റെസല്യൂഷൻ, 89% സ്‌ക്രീൻ-ടു-ബോഡി റേഷിയോ, ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ എന്നിവയും ഓപ്പോ എ 12ൽ നൽകിയിട്ടുണ്ട്. പവർവിആർ ജിഇ 8320 ജിപിയുവിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹീലിയോ പി 35 സോസി പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്‌പേസ്, എക്സ്പാൻഡബിൾ സ്റ്റോറേജ് സ്‌പേസ് എന്നിവയും നൽകിയട്ടുണ്ട്.

ആൻഡ്രോയിഡ് 9.0 പൈ ബേസ്ഡ് കളർ ഒ.എസ് 6.1ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. പിൻഭാഗത്ത്, 13 എംപി പ്രൈമറി സെൻസറും 2 എംപി സെക്കൻഡറി സെൻസറും അടങ്ങുന്ന ഇരട്ട ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. ക്യാമറ സവിശേഷതകളിൽ FHD 1080p വീഡിയോ റെക്കോർഡിംഗ്, 6x ഡിജിറ്റൽ സൂം, AR സ്റ്റിക്കറുകൾ, പോർട്രെയിറ്റ് മോഡ് എന്നിവയടക്കമുള്ള സവിശേഷതകൾ ഉൾപ്പെടുന്നു. മുൻവശത്ത്, 5 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി പരിശോധിച്ചാൽ 4 ജി എൽടിഇ, ബ്ലൂടൂത്ത് 5.0, വൈ-ഫൈ, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയ സ്റ്റാൻഡേർഡ് കണക്ടിവിറ്റി ഫീച്ചറുകളും ഓപ്പോ എ12ൽ നൽകിയിട്ടുണ്ട്. 4230 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ ഉള്ളത്. പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറാണ് സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത.

4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്ഥലവുമുള്ള ഓപ്പോ എ 12വിന്റെ ഒരേയൊരു വേരിയന് മാത്രമാണ് നിലവിൽ പുറത്തിറക്കിയിട്ടുള്ളത്യ ഇന്ത്യോനേഷ്യൻ റുപ്യ 2499 (ഏകദേശം 12.300 രൂപ) ആണ് ഇതിന്റെ വില. ലോഞ്ച് ഓഫറായി ഈ സ്മാർട്ട്ഫോൺ ഫ്ലാഷ് വിൽപ്പനയിലൂടെ IDR 2399 (ഏകദേശം 11.500 രൂപ)യ്ക്ക് ലഭ്യമാണ്. നീല, കറുപ്പ് നിറങ്ങളിൽ ഇത് പുറത്തിറക്കിയിട്ടുണ്ട്.

Comments are closed.