ഹോണ്ട CBF 190 R നേക്കഡ് മോട്ടോര്‍സൈക്കിള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ഹോണ്ട CBF 190 R നേക്കഡ് മോട്ടോർസൈക്കിളിന് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചു. നിലവിലെ കണക്കനുസരിച്ച്, CB യൂണികോണും പ്രീമിയം മോഡലായ CB 300R യും തമ്മിൽ HMSI -യുടെ വാഹന നിരയിൽ വലിയൊരും ശൂന്യതയുണ്ട്.

ഹോണ്ട മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മോട്ടോർസൈക്കിളുകൾക്ക് കൂടുതൽ ശക്തിയും ടോർക്കുമുണ്ട്. ഇന്ത്യയിൽ ഏകദേശം കെടിഎം ഡ്യൂക്ക് 200 ന്റെ വിലയോട് അടുത്തായിരിക്കും ഹോണ്ട CBF 190 R -ന്റെ വിലയും.

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, ഹോണ്ട CBF 190 R -ന് ഷീൽഡ് ആകൃതിയിലുള്ള ഹെഡ്‌ലാമ്പ്, പരുക്കൻ ഇന്ധന ടാങ്ക് എക്സ്റ്റൻഷനുകൾ, സ്ലീക്കായ ടെയിൽ‌പീസ്, ത്രികോണാകൃതിയിലുള്ള അണ്ടർ ബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവയോടൊപ്പം ഒരു സ്പോർട്ടി രൂപകൽപ്പനയാണ് വാഹനത്തിന്.

ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ പ്രധാന സവിശേഷതകളാണ്. മോട്ടോർസൈക്കിളിൽ മുൻവശത്ത് അപ്പ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ABS സംവിധാനത്തോടു കൂടെയുള്ള ഡിസ്ക് ബ്രേക്കുകളാണ് ഇരു വശങ്ങളിലും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

Comments are closed.