സാൻട്രോയുടെ ബിഎസ് VI പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഹ്യുണ്ടായി ഇന്ത്യ സാൻട്രോയുടെ ബിഎസ് VI പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4.57 ലക്ഷം രൂപയാണ് പരിഷ്കരിച്ച പതിപ്പിന്റെ എക്സ്-ഷോറൂം വില. പെട്രോൾ, പെട്രോൾ-സിഎൻജി വകഭേദങ്ങളിൽ സാൻട്രോ വിൽപ്പനയ്ക്ക് എത്തുന്നു.
ഇതിൽ എൻട്രി ലെവൽ ഡി-ലൈറ്റ്, എറ പതിപ്പുകൾ പിന്നീട് കമ്പനി നിർത്തലാക്കി. ബിഎസ് VI നിയന്ത്രണങ്ങൾ ഇതിനകം തന്നെ രാജ്യത്ത് പ്രാബല്യത്തിൽ വന്നതോടെയാണ് നിർമ്മാതാക്കൾ കാറിന്റെ ബിഎസ് VI പതിപ്പ് അവതരിപ്പിച്ചത്.
സിഗ്നേച്ചർ-സ്റ്റൈൽ കാസ്കേഡിംഗ് ക്രോം ഫ്രണ്ട് ഗ്രില്ല്, സ്വീപ്ബാക്ക് ഹെഡ്ലാമ്പുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഡൈനാമിക് Z ആകൃതിയിലുള്ള ക്യാരക്ടർ ലൈനുകൾ, ഒആർവിഎമ്മുകളിലെ ടേൺ ഇൻഡിക്കേറ്റർ, 14 ഇഞ്ച് വീലുകൾ, ഡ്യുവൽ-ടോൺ ബമ്പറുകൾ.
കൂടാതെ സ്റ്റൈലിഷായ ടൈൽലൈറ്റ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു മോഡേൺ സ്പോർടി ഡിസൈനാണ് വാഹനത്തിന്. 3,610 mm നീളവും 1,645 mm വീതിയും 1,560 mm ഉയരവും 2,400 mm വീൽബേസുമുള്ള ബിഎസ് VI പതിപ്പ് മുൻതലമുറ സാൻട്രോയുടെ അളവുകൾ അതേപടി നിലനിർത്തുന്നു.
ക്യാബിനുള്ളിൽ സുഖസൗകര്യവും മികച്ച ഡ്രൈവിംഗ് അനുഭവവും പ്രദാനം ചെയ്യുന്ന പുതിയ സവിശേഷതകൾ കമ്പനി കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പതിപ്പുകളിലും ഡ്യുവൽ-ടോൺ ബീജ്, ബ്ലാക്ക് കളർ സ്കീം വാഹനത്തിന് ലഭിക്കുന്നു.
ഡയാന ഗ്രീൻ നിറത്തിലുള്ള ഘടകങ്ങൾക്കൊപ്പം സ്പോർടി പൂർണ്ണ-ബ്ലാക്ക് ഇന്റീരിയറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങളുള്ള 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിൻ എസി വെന്റുകൾ, സ്റ്റാൻഡേർഡ് ഡ്രൈവർ സൈഡ് എയർബാഗ്, പിൻ പാർക്കിംഗ് സെൻസർ, ABS+EBD, സീറ്റ് ബെൽറ്റ് വാർണിംഗ്, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവയും വാഹനത്തിൽ വരുന്നു.
മെക്കാനിക്കലി, ബിഎസ് VI കംപ്ലയിന്റ് 1.1 ലിറ്റർ എപ്സിലോൺ MPI എഞ്ചിനാണ് കാറിൽ ഇപ്പോൾ വരുന്നത്. പെട്രോൾ പതിപ്പ് 68 bhp കരുത്തും 99 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
കാറിന്റെ സിഎൻജി ഓപ്ഷൻ പരമാവധി കരുത്ത് 58 bhp കരുത്തും 84Nm torque ഉം വികസിപ്പിക്കുന്നു. പെട്രോൾ പതിപ്പുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണലായി AMT യൂണിറ്റും ലഭിക്കും.
Comments are closed.