സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേരും കണ്ണൂരില്‍ നിന്നുമാണ്. അഞ്ച് പേര്‍ വിദേശത്തും നിന്ന് വന്നതും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 408 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ ഇനി 114 കൊവിഡ് രോഗികളാണുള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം 46203 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 398 പേര്‍ ആശുപത്രിയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19756 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചിരുന്നു.

Comments are closed.