ലോക്ക് ഡൗണിൽ അയവ് ജനം പുറത്തിറങ്ങി പോലീസ് പരിശോധന ശക്തമാക്കി.

നെയ്യാറ്റിൻകര : ലോക്ക് ഡൗണിൽ അയവ് എന്ന ധാരണയിൽ ജനം പുറത്തിറങ്ങി പോലീസ് പരിശോധന ശക്തമാക്കി.
രാവിലെ 9 മണിയോടെ തന്നെ നെയ്യാറ്റിൻകര , ബാലരാമപുരം , പൂവ്വാർ , പാറശാല , വെള്ളറട , തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ വാഹനങ്ങളുടെ വൻ തിരക്കായി
ചെരുപ്പ്കടകൾ,ഹോട്ടലുകൾ,തുണിക്കടകൾ,
ബാബർഷോപ്പുൾ എന്നിവ തുറന്നിരുന്നു.

നെയ്യാറ്റിൻകര പോലീസ് സബ് ഡിവിഷനിലെ സി.ഐ ന്മാരയായ ശ്രീകുമാരൻ നായരും പാറശാലയിൽ റോബർട്ട് ജോണിയും , പൂവ്വാറിൽ പ്രദീപും , കാഞ്ഞരകുളത്ത് സുരേഷും , ബാലരാമപുരത്ത് ബിനും , മാറനെല്ലൂരിൽ എസ്.എച്ച് .ഒ സന്തോഷ് കുമാറും ‘ മാരായമുട്ടം മൃതൽ കുമാറും എസ്.ഐ സെന്തിൽ കുമാർ , ട്രാഫിക് എസ്.ഐ ന്മാരയായ അജിത്ത് , എസ്.ഐ ക്രിസ്റ്റി രാജ് , വനിത എസ്.ഐ തങ്കം , വനിത എസ്.ഐ സുജതാ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളുമായി രംഗത്ത് വന്നു .

ഒറ്റ അക്ക നമ്പർ ഉള്ള വാഹനങ്ങൾക്ക് മാത്രമേ തിങ്കളാഴ്ച റോഡിൽ ഇറക്കുവാൻ അനുവാദം ഉണ്ടായിരുന്നുള്ളു .എന്നാൽ ഇതു പാലിക്കാതെ ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങളും ഓട്ടോറഷകളും നിലത്തിൽ ഇറങ്ങിയതും കൂടാതെ നിരവധി പേർ മാസ്ക്കുകൾ ധരിക്കാതെ റോഡിൽ യിറങ്ങിയതും പോലീസിന് തലവേദനയായി മാറി .
മേൽ ഉദ്യോഗസ്ഥരുടെ കർശന നിർദ്ദേശത്തെ തുടർന്ന് അനിക്യതമായി തുറന്ന കടകൾ അടപ്പിച്ചു. ഇരട്ട നമ്പറുകളിൽ ലുള്ള വാഹനങ്ങൾ തിരിച്ചു അയച്ചു. ഇവ അനുസരിക്കാത്ത 50 ത്തോളം വരുന്ന വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽയെടുത്തു.
നിയമം അനുസരിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽ കുമാർ പറഞ്ഞു

സജു.എസ്

Comments are closed.