വിദ്യാർത്ഥികൾക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാപ് വഴി ഓൺലൈൻ ക്ലാസ് നൽകി തുടങ്ങി.

കൊല്ലം: കോവിഡ് വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒന്നടങ്കം അടച്ചിടേണ്ടി വന്ന സന്ദർഭത്തിൽ ബിരുദ- ബിരുദാനന്തര കോഴ്സുകളിലെ എഞ്ചിനീയറിംഗ് , ആർട്സ് & സയൻസ്, പോളിടെക്‌നിക്  വിദ്യാർത്ഥികൾക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് നിങ്ങളുടെ അധ്യാപകരുടെ സഹായത്തോടെ പൂർത്തീകരിക്കപ്പെടേണ്ട പാഠഭാഗങ്ങൾ അസാപ് വഴി ഓൺലൈൻ ആയി നൽകി തുടങ്ങിയിട്ടുണ്ട് .
അധ്യാപകരുടെ മാർഗനിർദശത്തോടെ, ഈ അവസരത്തിന്റെ മൂല്യം ഒരംശം പോലും ചോർന്നു പോകാതെ ജില്ലയിലെ വിദ്യാർത്ഥികൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണം എന്ന് ജില്ലാ കളക്ടർ അറിയിച്ചു .

വെബിനാർ  (web + seminar  blending )  എന്ന ഈ  ഓൺലൈൻ  ക്ലാസ്സിനായി  http://skillparkkerala.in/online-classes   ഓൺലൈൻ ലിങ്ക് ഉപയോഗിക്കാം.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.