സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും
തിരുവനന്തപുരം: സ്പ്രിംക്ളര്‍ വിവാദം കത്തുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ഒരുമാസത്തിന് ശേഷമാണ് സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. തുടര്‍ന്ന് കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തുന്നുണ്ട്.
അതേസമയം അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാട് ശരിവച്ചും പിണറായിയെ പിന്തുണച്ചുമാണ് നേതാക്കള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ ഡാറ്റാ നയം കേരളത്തില്‍ അട്ടിമറിക്കപ്പെട്ടിട്ടും പൊളിറ്റ്ബ്യൂറോയില്‍ നിന്നുപോലും പിണറായിക്കെതിരെ വിമര്‍ശനം ഉണ്ടായിട്ടില്ല.
Comments are closed.