ലോക്ക് ഡൗണ്‍ ഇളവിന്റെ രണ്ടാം ദിവസമായ ഇന്ന് പൊലീസ് കര്‍ശനമായി പരിശോധന നടത്തും

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവിന്റെ ആദ്യ ദിവസമായ ഇന്നലെ കൂട്ടത്തോടെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയത് കണക്കിലെടുത്ത് ഇന്ന് പൊലീസ് കൂടുതല്‍ കര്‍ശനമായി പരിശോധന നടത്തും. ഹോട്ട്‌സ്‌പോട്ട് ഒഴികെ ഉള്ള സ്ഥലങ്ങളില്‍ ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കാണ് നിരത്തിലിറങ്ങാന്‍ അനുമതിയുള്ളത്. കൂടാതെ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനായി ലോക്ക് ഡൗണ്‍ ഇളവുകളില്‍ ചില ജില്ലാ ഭരണകൂടങ്ങള്‍ മാറ്റം വരുത്തി.

അതേസമയം, കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തിയതായി ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു. ഗ്രീന്‍സോണ്‍ ജില്ലകളായ കോട്ടയത്തും ഇടുക്കിയിലും ഓട്ടോ ടാക്‌സി സര്‍വീസുകള്‍ക്ക് അനുമതിയില്ല. ജ്വല്ലറികളും തുണിക്കടകളും തുറക്കാന്‍ പാടില്ല. തിരുവനന്തപുരത്തും പാലക്കാടും നഗരാതിര്‍ത്തികള്‍ അടച്ചിടും.

ആറ് അതിര്‍ത്തി പ്രദേശങ്ങളിലൂടെ മാത്രമേ തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശനമുള്ളു. എന്നാല്‍ ഒരു പോയിന്റിലൂടെ മാത്രമേ പാലക്കാട് നഗരത്തിലേക്ക് പ്രവേശനമുണ്ടാകൂ. വയനാടും അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് ഇനി അനുമതിയുള്ളൂ. ഇതിന് പുറമേ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കടകള്‍ക്കും അക്ഷയകേന്ദ്രങ്ങള്‍ക്കും തുറക്കാം. കോട്ടയത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ 33 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതിയാവും.

Comments are closed.