ലണ്ടനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ലണ്ടന്‍: ലണ്ടനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയവെ എറണാകുളം കുറുമശേരി സ്വദേശിയായ സെബി ദേവസിയാണ് മരിച്ചത്.

അതേസമയം ദുബായില്‍ ഇന്നലെ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഒറ്റപ്പാലം സ്വദേശി അബ്ദുല്‍ ഖാദര്‍ (47), തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 9 ആയി.

Comments are closed.