രാജ്യത്ത് കോവിഡ് മരണം 559 ആയി ; ആകെ രോഗബാധിതരുടെ എണ്ണം 17,656 ആയി

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണം 559 ആയി. ആകെ രോഗബാധിതരുടെ എണ്ണം 17,656 ആയി. ഇതില്‍ 14,255 രോഗികളാണ് ചികിത്സയിലുള്ളത്. ഇതോടെ ഡല്‍ഹിയില്‍ അഞ്ച് മേഖലകള്‍ കൂടി തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 84 ആയി.

അതേസമയം 93 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഗുജറാത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 1939 ആയി. ഡല്‍ഹിയിലെ ആദ്യ പ്ലാസ്മ തെറപ്പി വിജയകരമെന്ന് മാക്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം പട്പട്ഗഞ്ച് മാക്‌സ് ആശുപത്രിയിലെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Comments are closed.