രാഷ്ട്രപതി ഭവനിലെ ഒരു ജീവനക്കാരിക്ക് കൊവിഡ് ; 125 ജീവനക്കാരെ ക്വാറന്റൈനിലേക്ക് മാറ്റി

ന്യുഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ജീവനക്കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ച ജീവനക്കാരിയെ ബിര്‍ല മന്ദിര്‍ കൊവിഡ് ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ജീവനക്കാരിയുടെ മകളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഫലം നെഗറ്റീവ് ആയിരുന്നുവെന്നൂം അധികൃതര്‍ അറിയിച്ചു. അതേസമയം രാഷ്ട്രപതി ഭവനിലെ 125 ജീവനക്കാരെ ക്വാറന്റൈനിലേക്ക് മാറ്റിയതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി.

Comments are closed.