ഓഹരി വിപണിയില്‍ വന്‍ ഇടിവ്

ന്യുഡല്‍ഹി: ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയോടെ സെന്‍സെക്സ് 900 പോയിന്റിലേറെ താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. ബാങ്കിംഗ്, എനര്‍ജി, ഐ.ടി ഓഹരികളിലാണ് ഏറ്റവും നഷ്ടമുണ്ടായത്. സെന്‍സെക്സ് 944 പോയിന്റ് (2.98%) താഴ്ന്ന് 30,704ലും നിഫ്റ്റി നിഫ്റ്റിയാകട്ടെ 278 പോയിന്റ് (3%) ഇടിഞ്ഞ് 8,984ലുമെത്തി. ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫൈനാന്‍സ്, ആക്സിസ് ബാങ്ക് , മാരുതി, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, എന്നിവയുടെ ഓഹരി മൂല്യത്തില്‍ 7.24% വരെ നഷ്ടമായിരുന്നു.

നിഫ്റ്റിയില്‍ ഓട്ടോ, ബാങ്ക്, പ്രൈവറ്റ് ബാങ്ക്, മീഡിയ എന്നിവയാണ് തകര്‍ച്ച നേരിടുന്നത്. 4.39% വരെ മൂല്യത്തില്‍ ഇടിവുണ്ടായി. എണ്ണവില ഇടിവിനെ തുടര്‍ന്ന് ആഗോള ഇക്വിറ്റികളിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് ഇന്ത്യയിലും തിരിച്ചടിയായത്. കൂടാതെ യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്കും മൂല്യത്തകര്‍ച്ചയുണ്ടായി. 30 പൈസ കുറഞ്ഞ് 76.83 രൂപ എന്ന നിരക്കിലാണ് വിനിമയം തുടങ്ങിയത്.

Comments are closed.