കോവിഡ് വ്യാപാനം കുളത്തുപ്പുഴ പഞ്ചായത്ത് പൂർണമായും അടച്ചുപൂട്ടുന്നു.

കൊല്ലം: കുളത്തൂപ്പുഴയിൽ നിരീക്ഷണത്തിൽ ആയിരുന്ന യുവാവിന് കോവിഡ്.
കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥലം എംഎൽഎ കൂടിയായ വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് പൂർണ്ണ ലോക്ക്ഡൗണിനുള്ള തീരുമാനം എടുത്തത്.

കോവിഡ് രോഗം സ്ഥിരീകരിച്ച യുവാവ് തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ പുളിയംകുടിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് പോയിട്ട് വന്നതാണെന്നാണ് പ്രാഥമിക നിഗമനം. കൂടെ താമസിച്ചിരുന്ന സഹോദരനെയും നിരീക്ഷണത്തിലാക്കി.

ഏപ്രിൽ 24ന് ജില്ലയ്ക്ക് ഇളവ് അനുവധിക്കുമെങ്കിലും,കുളത്തൂപ്പുഴ,ആര്യങ്കാവ്, തെന്മല തുടങ്ങിയ മൂന്ന് പഞ്ചായത്തും പൂർണമായും ലോക്ക്ഡൗണിൽ തന്നെ തുടരുമെന്ന് മന്ത്രി പറഞ്ഞു
കൂടാതെ തെന്മല പഞ്ചായത്ത് സീൽ ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പഞ്ചായത്ത് സീൽ ചെയ്താൽ മറ്റ് പഞ്ചായത്തിൽ നിന്നും തെന്മലയിലോട്ടുള്ള പ്രവേശനം പൂർണമായും നിരോധിക്കും.
ആവശ്യമെങ്കിൽ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി മന്ത്രി.
ഉന്നതതലയോഗത്തിൽ റൂറൽ എസ്പി ഹരിശങ്കർ, പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ ഡി.എഫ്.ഒ സുനിൽ ബാബു,പുനലൂർ തഹസിൽദാർ നിർമ്മൽ കുമാർ, കുളത്തുപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബി.ലൈലാ ബിബി തുടങ്ങിയവർ പങ്കെടുത്തു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.