Ultimate magazine theme for WordPress.

വാരണാസി തീര്‍തഥാടനം കഴിഞ്ഞെത്തിയ രണ്ട് ചെന്നൈ സ്വദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: വാരണാസി തീര്‍തഥാടനം കഴിഞ്ഞെത്തിയ തിരുവള്ളൂര്‍ സ്വദേശികളായ രണ്ട് സ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 59 വയസാണ് ഇരുവര്‍ക്കും പ്രായമെന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. പി. ബാലാജി അറിയിച്ചു. അതേസമയം 127 പേരടങ്ങിയ സംഘമാണ് വാരണാസിയില്‍ നിന്ന് വെള്ളിയാഴ്ച തിരുവള്ളൂരില്‍ എത്തിയത്.

മാര്‍ച്ച് 15 മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച 24 വരെ ഇവര്‍ അഹമ്മദാബാദ്, കാശി, ഗയ എന്നിവടങ്ങളില്‍ തീര്‍ത്ഥയാത്ര നടത്തിയിരുന്നു. എന്നാല്‍ ഇവരുടെ റൂട്ട് മാപ്പ് ട്രേസ് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തീര്‍ത്ഥാടക സംഘത്തിലെ മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Comments are closed.