സ്ത്രീകളുടെ ജന്‍ ധന്‍ അക്കൗണ്ടുകളിലേക്ക് 500 രൂപ വീതം നിക്ഷേപിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി സ്ത്രീകളുടെ ജന്‍ ധന്‍ അക്കൗണ്ടുകളിലേക്ക് 500 രൂപ വീതം നിക്ഷേപിച്ചതായി കേന്ദ്രസര്‍ക്കാര്‍. പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫറിലൂടെ മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 17 വരെ രാജ്യത്തെ 16.01 കോടി ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 36,659 കോടിയാണ് കൈമാറിയത്.

ഏപ്രില്‍ 13 വരെ 19.86 കോടി സ്ത്രീകള്‍ക്ക് ഈ പണം ലഭിച്ചിട്ടുണ്ട്. 9,930 കോടിയാണ് നിക്ഷേപിച്ചത്. തുടര്‍ന്ന് ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. മാര്‍ച്ച് 25 മുതല്‍് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. നിര്‍മ്മാണ മേഖലയിലടക്കം ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തിന് ആശ്വാസമാണ്.

Comments are closed.