ഹൃദയാഘാതം : ടെലിവിഷന്‍ താരം ഷാബുരാജ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ടെലിവിഷന്‍ താരം ഷാബുരാജ് അന്തരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ്. കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ 11.30നായിരുന്നു മരണം സംഭവിച്ചത്. 42 വയസായിരുന്നു. നാല് മക്കളുണ്ട്.

ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്. കോമഡികളില്‍ സ്ത്രീവേഷങ്ങളായിരുന്നു അധികവും ചെയ്തിരുന്നത്. അടുത്തകാലത്ത് പുരുഷവേഷങ്ങളിലും എത്തിയിരുന്നു. തിരുനന്തപുരത്ത് ഒട്ടേറെ കലാസമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments are closed.