മെര്‍സിഡീസ് ബെന്‍സ് A-ക്ലാസ് ലിമോസിന് ഈ വര്‍ഷം ഇന്ത്യയില്‍ വിപണിയില്‍
മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ ഈ വർഷം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. പുതിയ A-ക്ലാസ് ലിമോസിനായിട്ടുള്ള ബുക്കിംഗ് കമ്പനി ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു. 2020 ജൂണിൽ കാർ വിപണിയിലെത്തിക്കും.
A-ക്ലാസ് ലിമോസിൻ പെട്രോൾ, A-ക്ലാസ് ലിമോസിൻ ഡീസൽ, AMG A-ക്ലാസ് എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ ഇപ്പോൾ, 2020 മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ വാഗ്ദാനം ചെയ്യുന്നു. A35 സെഡാൻ അടുത്തിടെ നടന്ന ഓട്ടോ എക്സ്പോ 2020 -ൽ പ്രദർശിപ്പിച്ചിരിക്കുന്നു.
ഡയമണ്ട്-സ്റ്റഡ് പാറ്റേൺ സിംഗിൾ സ്ലാറ്റ് ഗ്രില്ല്, എൽഇഡി ഹൈ-പെർഫോമൻസ് ഹെഡ്ലാമ്പുകൾ, എൽഇഡി ടെയ്ലാമ്പുകൾ, ഡ്യുവൽ എക്സ്ഹോസ്റ്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, മിറർ എന്നിവ പോലുള്ള സവിശേഷതകൾ A-ക്ലാസ് ലിമോസിൻ പെട്രോൾ/ഡീസൽ പതിപ്പുകൾക്ക് ലഭിക്കും.
മെർസിഡീസ് AMG A-ക്ലാസ് സെഡാനിൽ AMG ബാഡ്ജിംഗിനൊപ്പം മെലിഞ്ഞ ഡ്യുവൽ സ്ലാറ്റ് ഗ്രില്ല്, വലിയ എയർഡാമുള്ള സ്പോർട്ടിയർ ബമ്പർ കിറ്റ്, ക്രോം ഹൈലൈറ്റുകളുള്ള ഷാർപ്പ് ബമ്പർ ലിപ് എന്നിവയുണ്ടാവും.
എൽഇഡി ഹെഡ്ലാമ്പുകൾക്കും ടെയ്ലാമ്പുകൾക്കും AMG മോഡലിന് സ്മോക്ക്ഡ് ഇഫക്റ്റ് ലഭിക്കുന്നു, പിൻ വശത്ത് ഡിഫ്യൂസറും വർത്താകൃതിയിൽ വരുന്ന ഡ്യുവൽ എക്സ്ഹോസ്റ്റ് സിസ്റ്റവുമുള്ള സ്പോർട്ടിയർ ബമ്പറും വരുന്നു.
സ്റ്റാൻഡേർഡ് പെട്രോൾ, ഡീസൽ മോഡലുകൾക്ക് ഇരട്ട അഞ്ച് സ്പോക്ക് അലോയി വീലുകൾ ലഭിക്കുമ്പോൾ, A35 AMG-സ്റ്റൈൽ ഡ്യുവൽ-ടോൺ അലോയ്കളുമായി വരുന്നു. കോസ്മോസ് ബ്ലാക്ക്, ഡെനിം ബ്ലൂ, മൊജാവേ സിൽവർ, മൗണ്ടൻ ഗ്രേ, പോളാർ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് നിർമ്മാതാക്കൾ കാർ വാഗ്ദാനം ചെയ്യുന്നത്.
ക്യാബിൻ സവിശേഷതകളുടെ കാര്യത്തിൽ, A-ക്ലാസ് ലിമോസിൻ കമ്പനിയുടെ ഏറ്റവും പുതിയ MBUX സിസ്റ്റവുമായിട്ടാണ് വരുന്നത്. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി സ്പ്ലിറ്റ് സ്ക്രീനുകളുള്ള വലിയ സിംഗിൾ യൂണിറ്റ് ടച്ച്സ്ക്രീൻ മീഡിയ ഡിസ്പ്ലേ സിസ്റ്റമാണ്.
സിഗ്നേച്ചർ റോട്ടർ പോലുള്ള ക്രോം എയർ-കോൺ വെന്റുകൾ, പുതിയ മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആക്സസ് ചെയ്യുന്നതിനായി സിഗ്നേച്ചർ ടച്ച്പാഡ് നിയന്ത്രണമുള്ള സ്മാർട്ട് ലുക്കിംഗ് സെന്റർ കൺസോൾ എന്നിവയും ഡാഷ്ബോർഡിൽ ഘടിപ്പിച്ചിട്ടുണ്ട്.
ക്രൂയിസ് കൺട്രോൾ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, തെർമോട്രോണിക് 2-സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ ആംറെസ്റ്റ്, വയർലെസ് ചാർജിംഗ് എന്നിവയ്ക്കൊപ്പം ആപ്പിൾ കാർപ്ലേ, നാവിഗേഷൻ സംവിധാനങ്ങളുള്ള സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് സവിശേഷതകൾ.
ലെതർ അപ്ഹോൾസ്റ്ററി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ബ്രൗൺ ഓപ്പൺ-പോർ വാൽനട്ട് വുഡ് ഇന്റീരിയർ ട്രിം ഓപ്ഷനും കാറിനുണ്ട്. നാപ്പ ലെതർ, ബർമസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, കീലെസ് എൻട്രി, സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ.
Comments are closed.