സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ പത്ത് , കാസര്‍കോട് 3 പാലക്കാട് 4 മലപ്പുറം കൊല്ലം ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധയുണ്ടായത്. കണ്ണൂരില്‍ ഒമ്പത് പേരും വിദേശത്ത് നിന്ന് വന്നതും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 16 പേര്‍ രോഗമുക്തരായി.

കാസര്‍കോട് ജില്ലയില്‍ ചെങ്കള സ്വദേശികളായ 48 വയസുകാരനും,20 വയസുകാരനും ,മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ 43 വയസുകാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3 പേരും വിദേശത്തുനിന്നും വന്നവരാണ് . പാലക്കാട് മലപ്പുറം കൊല്ലം. ഓരോരുത്തരും തമിഴ് നാട്ടില്‍ നിന്നും വന്നവരാണ്.

എന്നാല്‍ കണ്ണൂരില്‍ 104 പേര്‍ക്ക് വൈറസ് ബാധയുണ്ട്. ഒരു വീട്ടില്‍ പത്തു പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. അതിനാല്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനമാണ് കണ്ണൂരില്‍ അടക്കം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ സ്ഥിതി ഗൗരവമായി തന്നെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ലോക്ക് ഡൗണില്‍ വരുത്തിയ ഇളവുകള്‍ പുനപരിശോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

Comments are closed.