പത്തനംതിട്ടയില്‍ പത്താം ക്ലാസുകാരനെ സഹപാഠികള്‍ കളിക്കിടെ വെട്ടിക്കൊന്നു ;രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
പത്തനംതിട്ട: കൊടുമണില്‍ വിദ്യാർത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് സ്കൂള്‍ വിദ്യാര്‍ത്ഥി അങ്ങാടിക്കൽ സ്വദേശി പതിനാറ് വയസുള്ള നിഖിലാണ് കൊല്ലപ്പെട്ടത്. കൂട്ടുകാര്‍ തമ്മിലുള്ള വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുമണ്‍ അങ്ങാടിക്കല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് പേരാണ് പൊലീസ് പിടിയിലായത്.
നിഖിലിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാന്‍ റബര്‍ തോട്ടത്തിലെത്തിച്ചപ്പോൾ സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.തുടർന്നാണ് വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയിലായത്.
നിഖിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനായി അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടന്നുവരുകയാണെന്ന് കൊടുമണ്‍ പൊലീസ് അറിയിച്ചു.
ഷിബു കൂട്ടുംവാതുക്കൽ
Comments are closed.