കോവിഡ് 19 ; കുളത്തൂപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ

കൊല്ലം: കുളത്തൂപ്പുഴയിൽ നിരീക്ഷണത്തിൽ ആയിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല  പഞ്ചായത്തുളിൽ  നിരോധനാജ്ഞ പ്രഖ്യാപിച്ചു കളക്ടർ.

ഈ പഞ്ചായത്തിലേക്ക് കടക്കുന്ന പൊതു  പ്രവേശന റോഡുകൾ ,ഇടറോഡുകൾ പോലീസ്,പഞ്ചായത്ത് ,ആരോഗ്യ വകുപ്പ്‌ അധികൃതരും വനമേഖലയിൽ കൂടിയുള്ള നടവഴികൾ വനപാലകരും കർശനമായി പരിശോധിക്കണം , കൂടാതെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്നത്‌ കണക്കിലെടുത്ത് ആവശ്യമെങ്കിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് കളക്ടർ ബി.അബ്ദുൽ നാസർ പറഞ്ഞു.

L

L

കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥലം എംഎൽഎ കൂടിയായ വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്ന് പൂർണ്ണ ലോക്ക്ഡൗണിനുള്ള തീരുമാനം എടുത്തിരുന്നു.

കോവിഡ് രോഗം സ്ഥിരീകരിച്ച യുവാവ് തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ പുളിയംകുടിയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് പോയിട്ട് വന്നതാണെന്നാണ് പ്രാഥമിക നിഗമനം. കൂടെ താമസിച്ചിരുന്ന സഹോദരനെയും പാരിപ്പളളി മെഡിക്കൽ കോളേജിൽ  നിരീക്ഷണത്തിലാക്കി.

കുളത്തുപ്പുഴ പഞ്ചായത്തിൽ ആരോഗ്യവകുപ്പുമായി ചേർന്ന് കോവിഡിനെതിരെയുള്ള ബോധവൽക്കരണം  നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എസ്  രമേശ് അറിയിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.