ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ; ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

ദില്ലി: കൊവിഡ് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തുടര്‍ന്ന് ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്കും പാലും പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ക്കും മൊബൈല്‍ റീച്ചാര്‍ജ്ജ് കേന്ദ്രങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്ക്കുന്ന ബുക്ക് ഷോപ്പുകള്‍ക്കും ഇലക്ട്രിക് ഫാന്‍ കടകള്‍ക്കും ഇളവ് നല്‍കിയതായി പുതിയ ഉത്തരവിറക്കി.

വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്ക്കുന്ന ബുക്ക് ഷോപ്പുകള്‍ക്കാണ് ഇപ്പോള്‍ കേന്ദ്രം ഇളവനുവദിച്ചത്. അതേസമയം നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Comments are closed.